Thursday, February 9, 2012

 അഭി, നാദിര്‍ ഷാ പിന്നെ ഒരു പയ്യനും.

ഇതുവരെ എഴുതിയതില്‍നിന്നും ഞങ്ങള്‍ തിരുവനന്ത പുരത്ത്  വെറുതെ ഇരിക്കുകയായിരുന്നു  എന്നൊരു തോന്നല്‍ കാണും. എന്നാല്‍ അങ്ങനെ അല്ല. 
രാവിലെ ചായ കുടി കഴിഞ്ഞു ഞങ്ങള്‍ സര്‍വ്വേ ചെയ്യാന്‍ പോകും.  ഇടപ്പഴഞ്ഞി, വഴുതക്കാട്, കവടിയാര്‍  അമ്പലമുക്ക്‌, 
കരമന തുടങ്ങി  പിടിപി നഗര്‍ വരെ ഞങ്ങള്‍ സര്‍വ്വേ  നടത്തും.  ഉച്ചക്ക് ഊണ് കഴിഞ്ഞു ഓഫീസില്‍ ഏത്തും.
കത്തി വെപ്പ്പു,  ഉച്ച ഉറക്കം, മാപ്പ് വരക്കല്‍ എന്നീ കലാപരിപാടികള്‍.

റഷ്യ യില്‍ നിന്ന് കൊണ്ടുവന്ന ഡിഷ്‌ ആന്റിന ഉപയോഗിച്ച് എക്രാന്‍ ഉപഗ്രഹത്തിനെ അവഹിക്കല്‍   ഒരു സ്ഥിരം പരിപാടി ആയിരുന്നു.  
വെക്ട്രോസ്കോപ് എന്ന  സുനാപ്പി  വെച്ച് 754 mega hertz -ലെ
  തരംഗ തീവ്രത യും വിറ്റ്‌ സും   (Vertical ഇന്റെര്‍വല്‍ ടെസ്റ്റ്‌ സിഗ്നല്‍) സിങ്കും  
ക്യൂ സിഗ്നലും ലോഗ് ചെയ്യുന്നതും  ഞങ്ങളുടെ പതിവായിരുന്നു.  
PRS നായര്‍ സര്‍, കെന്‍ എന്നിവരോടൊപ്പം    ER&DC , ദൂര ദര്സന്‍   എന്നിവിടങ്ങളിലും പോകും.   

എന്നിട്ടും ബോര്‍ അടിച്ചാല്‍ നേരെ മേരിലാന്ദ് സ്റ്റുഡിയോയില്‍ പോകും. അവിടെ പലപല ഷൂട്ടിംഗ് നടക്കുന്നു.  ശശികുമാര്‍ സര്‍, മോഹനന്‍ സര്‍, കെന്‍, കൊട്ടുകാപ്പള്ളി എന്നിവര്‍ അവിടെ കാണും. പൂമരക്കൊമ്പ്, കോമിക്കോള, നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍.

രചന  "ഉണരുനരു ...  ഉണ്ണി പൂവേ" എന്ന പാട്ടും  അമച്ചല്‍ രവി ബാലികുടീരങ്ങളും ആന്റോ പാപ്പി അപ്പചായും  പാടുന്നതിനു ഞങ്ങള്‍ മേല്‍ നോട്ടം വഹിച്ചു.   

കോമി കോള യില്‍ നാദിര്‍ ഷയും അഭിയും  ആയിരുന്നു പ്രധാന താരങ്ങള്‍. അന്ന് അവരാണ് കൊമഡി രാജാക്കന്മാര്‍.  കൂടെ പൊക്കം   കുറഞ്ഞ  ഒരു പയ്യനും  കാണും.  ഒരു പൊട്ടിയ ചെരിപ്പുമായി അഭി നടക്കുന്നതും അഭിക്കു കാലിനു എന്ത് ഗുരുതര രോഗമാണെന്ന്  കണ്ടു നില്‍കുന്ന   രണ്ടു  ഡോക്ടര്‍ മാര്‍     തര്‍ക്കിക്കുന്നതും ഞങ്ങള്‍ മേല്‍ നോട്ടം നടത്തിയ പരിപാടി ആണ്. 

അന്ന് കണ്ട ആ പയ്യന്‍ വളര്‍ന്നു  വളരെ വലുതായി.  ജനപ്രിയ സൂപ്പര്‍ താരമായി. അതെ.. നമ്മുടെ ദിലിപ് തന്നെ ആ പയ്യന്‍.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌  അവാര്‍ഡ്‌ നിശയില്‍ ഞാനും ഒരു    ഏഷ്യാനെറ്റ്‌  കുടുംബാംഗം ആണ് എന്ന് ദിലിപ്   പറഞ്ഞപ്പോള്‍  സത്യത്തില്‍ എനിക്കും ഉണ്ടായി രോമാഞ്ചം.
   

        
  

3 comments:

  1. Jayan - Thanks for your continuing memoirs of Asianet saga. Keep it going buddy. Very interesting.

    BTW:) I had a brief chat with Dilip right after the "Dilip show" in 2011(?) in Flushing, Queens, NY which was like a block away from my condo. I was trying had to hit on Kavya Madhavan but instead bump into Dilip. Now I know, what did he meant by "ohhoooo Asianet..pineee enikku nallathupoole ariyaam". I though chumma "thallunna thaanannu" Ippol pidikitti, his connection. Thanks da.

    ReplyDelete
  2. Thanks Steve for the comment.

    I think Dileep came to limelight only after the Asianet shows. He used to mimic Suresh Gopi very well, especially after the movies Commissioner and Thalasthanam.

    Ironically, in his first movie as protogonist,Manathe Kottaram, he is acting as Dileep himself, a Mimicry artist from a poor background, who imitates Suresh Gopi and gets the atraction of Khusboo, and later becomes a superstar.

    ReplyDelete
  3. അക്കാലത്ത് ഏഷ്യാനെറ്റ് ഉപഗ്രഹത്തില്‍ നിന്ന് ഡൗണ്‍ ലിങ്ക് ചെയ്യാന്‍ പ്രത്യേക ആന്റിന ആവശ്യമാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു, അതിന്റെ പേരും ചിത്രവും കിട്ടാന്‍ വഴിയുണ്ടോ ?

    ReplyDelete