Monday, January 30, 2012

CUT-AWAY SHOT TO ERNAKULAM

ഒരു സുപ്രഭാതം. സ്ഥലം ഏഷ്യാനെറ്റ്‌ ഓഫീസ്, ഓള്‍ഡ്‌ തേവര റോഡ്‌ എറണാകുളം.

സുപ്രഭാതം ജയശങ്കര്‍ സര്‍ ഓഫീസില്‍ വരുന്നത് വരെ മാത്രം. പിന്നെ ഒരു പുകില്‍ ആണ്. സാറിന്റെ മുറിയിലെ സുപ്രഭാതം പുറത്തേക്കും വ്യാപിച്ചപ്പോള്‍ പതിയെ പലരും ആ 
മുറിയിലേക്ക് എത്തിനോക്കി. കണ്ടവര്‍   കണ്ടവര്‍ ഞെട്ടി. സാറിന്റെ കസേരയില്‍ നല്ല ചൂടന്‍ പട്ടിക്കാട്ടം.

അന്ന് ഒരു വീടിന്റെ വശത്തായാണ്  ഓഫീസ്. വീട്ടില്‍ ഒരു ഉഗ്രന്‍ പട്ടിയും ഉണ്ട്. തുറന്നു വിട്ടാല്‍ അവന്‍ ഏഷ്യാനെറ്റ്‌ ഓഫീസില്‍ ആണ്. പക്ഷെ ഇങ്ങനെ ഒരു അക്രമം ആരും പ്രതീക്ഷിച്ചില്ല. " അവന്‍ അവന്റെ കക്കൂസ് കൃത്യമായി കണ്ടു പിടിച്ചു എന്ന് ആരും പറഞ്ഞില്ല, ഒരു പക്ഷെ ഓര്‍ത്തു കാണും.

" ഈ മുന്‍വാതില്‍ ഒരിക്കലും തുറന്നു ഇടരുതെന്നു ഞാന്‍ എന്നും പറയുന്നതല്ലേ.. ഇപ്പം കണ്ടില്ലേ.. എല്ലാത്തിനെയും ഞാന്‍ തൂക്കിയെടുത്തു ഏറിയും.. ...".  സര്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.

" ഇനി എല്ലാവരും കൂടി ഇത് വൃത്തിയാക്കു... സര്‍ പറഞ്ഞത് കേട്ടു എല്ലാവരും പിറകോട്ടു വലിഞ്ഞു. അപ്പോള്‍ റിന്ടു മുന്നോട്ട് വന്നു ആ സാധനം കയ്യില്‍ എടുത്തു. പിന്നെ ഒന്നും സംഭവിക്കാത്തത്  പോലെ പുറത്തേക്കു നടന്നു. പിന്നെ ഒരു കൂട്ടച്ചിരി ആയിരുന്നു പുറത്ത്‌. സിംഗപ്പൂരില്‍ നിന്നും പ്രത്യേകം വരുത്തിച്ച fake dog poop
ആയിരുന്നത്രെ ആ പട്ടിക്കാട്ടം.

അന്ന് പി. ആര്‍ ഗോപാലന്‍ ആയിരുന്നു വി. പി. മാര്‍ക്കറ്റിംഗ്. അമ്പിളി മദാം ഏരിയ മാനെജേര്‍. സ്ടീവി യുടെ
പിന്നില്‍ ശ്യാം, കൃഷ്ണകുമാര്‍, പ്രദീപ്‌, റാം കുമാര്‍, പുരുഷോത്തമന്‍ എന്നിങ്ങനെ സാങ്കേതിക വിഭാഗം. ഏതായാലും ഇതോടെ
രിന്റുവിനു തിരുവനന്തപുറത്തേക്കു  സ്ഥലം മാറ്റം കിട്ടി. ജയശങ്കര്‍ സാറിന്റെ അസിസ്റ്റന്റ്‌ ആയി.  
നിമിഷ കവിയായ പ്രദീപ്‌ പാടി, മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു.... ദുഷ്ടനാം ...



2 comments:

  1. മനസ്സില്‍ തോന്നിയ ഒരു പഴം ചൊല്ല് ഇവിടെ എഴുതിയാല്‍ ആര്‍ക്കും പരിഭവം തോന്നല്ലേ പ്ലീസ്. "താനിരിക്കുന്നെടത് താനിരുന്നില്ലെങ്ങില്‍ നാ കയറി നിരങ്ങും"

    ReplyDelete
    Replies
    1. I think it was April-fool day. Not sure. May steve or EKM guys can spread light on this.

      Delete